Thursday, September 22, 2011

അറിയാതിരുന്നത്.......


അരികില്‍ ഇരുന്നപ്പോള്‍ അറിയാതെ പോയതും

അകലെയായപ്പൊള്‍ നോവായ് പടര്‍ന്നതും

ഇന്നെന്‍ സ്വപ്നങ്ങളില്‍ മഴവില്ലിന്‍ ചായങ്ങള്‍ തീര്‍ക്കുന്നതും

ഈ ഉഷ്ണഭൂമിയില്‍ കുളിര്‍ കാറ്റായ് എന്നില്‍ പടരുന്നതും

എന്നിലെ കറുപ്പിന്റെ ആഴങ്ങളില്‍ പുതു വെളിച്ചമായി വന്നതും

അന്നുപെയ്തൊരാ മഴയില്‍ ഞാന്‍ തേടിയലങ്ങതും

ഇന്നെന്നെ ഞാനാക്കി നിലനിര്‍ത്തുന്നതും

ഓര്‍മ്മകളിലിന്നും ഇനി എന്നുമെന്നും എന്നില്‍ നിലനില്‍ക്കുന്നതും

നിന്‍ സ്നേഹമല്ലോ………….

5 comments:

  1. അങ്ങനെയാവട്ടെ എന്നും....

    ആശംസകളോടേ...

    ReplyDelete
  2. നന്ദി ഒരുപാട് നന്ദി.......ഈ ബ്ലോഗ്ഗിന്റെ ആദ്യ കമന്റിന്...

    ReplyDelete
  3. എന്നും നിലനിൽക്കട്ടെ ഈ സ്നേഹം.

    ReplyDelete
  4. എല്ലാവരിലും നിലനില്‍ക്കട്ടെ ... ഈ സ്നേഹം. നന്ദി മൊയ്ദീന്‍ .

    ReplyDelete

എന്നാ പിന്നെ ഒരഭിപ്രായം പറയാം......