
മിഴിയിണയുടെ ചെറു മുനകളില്‍ ഒരു ചെറു നനവുമായ് വന്നവള്‍
അഴകലയുടെ നുര ചിതറുമീ തീരങ്ങളില്‍ ഒരു തിരയായ് വന്നവള്‍
അവനിലോരു ചെറു കവിയുടെ മ്ര്യദു ഭാവമുണര്‍ത്തി-
ഇനിയുമൊരു മറു തിരയുമായ് അലസമായ് അകലുകയായ്.
ആദ്യമായ് കണ്ട രാവുകളിലെങ്ങോ
ഒടുവിലായ് കണ്ട വേളകളിലെങ്ങോ
എത്രയോ ജന്മങ്ങള്‍ ഇനിയെന്നു മെന്നൊ
എത്രയോ മോഹങ്ങള്‍ ഇനിയെന്നു മെന്നൊ
ഇനിയുമൊരായിരം ജന്മങ്ങളെങ്കിലും മറയില്ല മായില്ല ഓര്‍മ്മകളൊന്നും
സായന്തനങ്ങളില്‍ , പകലിന്‍ മധുരം നുണങ്ങതും
വേനലില്‍ ചൂടത്തു , മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തതും
മഞ്ഞിന്‍ മടിയില്‍ നോവിന്‍ സ്വപ്നങ്ങള്‍ നെയ്തതും.
0 comments:
Post a Comment
എന്നാ പിന്നെ ഒരഭിപ്രായം പറയാം......