
ഒരിക്കല്‍ ഞാന്‍ കണ്ട സ്വപ്നങ്ങളിലെല്ലാം നീയായിരുന്നു.
അന്നു ഞാന്‍ കോര്‍ത്തെടുത്ത രാഗങ്ങളിലും നിന് അഴകായിരുന്നു.
അമ്പലമുറ്റത്തെ നാട്ടുവഴിയില്‍ ഞാന്‍ കാത്തു നിന്നതും നിനക്കു വേണ്ടിയായിരുന്നു…
പിന്നെയുമൊരിക്കല്‍ നിലാവിനെ തള്ളിപ്പറഞ്ഞതും നിന്നെ പുല്‍കാനായിരുന്നു..
എങിലും അന്നു നീയ് എന്നിലലിയാതെ എന്നെയറിയാതെ കടന്നു പോയില്ലെയൊ..??
മറ്റോരു നാളില്‍ കാര്മേഘങ്ങല്ക്കു മീതെ പറക്കാനശിചതും
വേനലിന് ചൂടിനെ നെഞ്ചോടു ചേര്‍ത്തതും
മുറ്റത്തെ തേന്മാവുതന് മുല്ല വള്ളിയായതും മഴവില്ലില്‍ ഏഴഴകായതും
നീയ് എന്നില്‍ പെയ്തിറങ്ങും സുദിനങ്ങള്ക്കായിരുന്നു.
പിന്നെയുമൊരുനാള്‍ വെഴാംമ്പലിന് തോഴനായതും
മയിലിന് ന്യത്തമാഘോഷിച്ചതും
ത്രിസന്ഡ്യയില് ഉമ്മറകോലായില് കാതോര്‍ത്തിരുന്നതും
നേര്‍ത്ത കളിരാര്ന്ന നിന് സ്വരം കേല്ക്കാനായിരുന്നു
വീണ്ടും ഇന്നീ മരുഭൂമിയില്‍ കനല് കാറ്റേല്‍ക്കു-
മെന്‍ ഹ്യദയം രണ്ടായ് പിളര്ന്നിടുമ്പോഴും...
മനസ്സിന്റെ മേഘപാളികല്ക്കിടയിലൂടെ….
വിരഹിണിയായ കാമുകിയെ പോലെ.....
ഇരുള് മൂടി നീയ് പെയ്തിറങ്ങുന്നതും കാത്തു …….ഞാന്‍
pranayam.....soundharyam
ReplyDeleteകാത്തിരിക്കുക...
ReplyDeleteഅനുബവിക്കുന്നതിനേക്കാള് സുഖം ഓര്‍മിക്കുമ്പോള്‍ ആണ്..
നന്നായിരിക്കുന്നു...ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com
ഓരോ ജന്മങ്ങളും ഓരോ കാത്തിരിപ്പുകള്‍ ആണ് ................................
ReplyDeleteoraayiram nandi......
ReplyDelete