Tuesday, February 14, 2012

മാമ്പഴവും ഒരു കുട്ടിക്കാലവും


മുറ്റത്തെ മാഞ്ചോട്ടില്‍ പഴുത്തൊരു മാമ്പഴം വീണ നേരം

കുട്ടികളൊക്കെയും കൂട്ടമായ് ചെന്നതിന്‍ ചോട്ടിലായി

കൊതിയോടെ തിന്നുവാന്‍ ഓടിച്ചെന്നവര്‍ കണ്ടതോ ?

മണ്ണോടു മുട്ടാതെ കരിയിലക്കിടയിലായ് നല്ലൊരു മാമ്പഴത്തെ.

കൂട്ടത്തില്‍ വികൃതിയും നോട്ടത്തില്‍ കുസൃതിയും ചേര്‍ന്നൊരു പൈതലോ

കൂട്ടരോടായി പറഞ്ഞൊരു വാക്കുകള്‍

വേണ്ടായെ വേണ്ടായെ എനിക്കിതു വേണ്ടായെ

മാമ്പഴമല്ലിതു, വിഷകായിതു സോതരേ !!!

ചൂണ്ടുന്നു അവനാ കൊച്ചു കൈവിരല്‍ , ദൂരെയാ മാവിന്‍ കൊമ്പിലായ്

കണ്ടില്ലേ കൂട്ടരെ ഒരു വിഷ സര്‍പ്പമൊന്നു കോപിച്ചിരിക്കുന്നെ.

കുട്ടിപട്ടാളം ഓടിയടുത്തു ഒന്നങ്ങു കാണുവാന്‍

ആ കോപിഷ്ടനാം സര്‍പ്പ കുമാരനെ

ചൊല്ലിയാ പൈതല്‍ , സൂക്ഷിച്ചു നോക്കൂ കൂട്ടുകാരെ

മറഞ്ഞിരിപ്പൂ അവന്‍ , ആ ചാഞ്ഞു കിടക്കും കൊമ്പിലിതാ..

ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ല

കാണാനായ് കാത്തിരുന്നാല്‍ , കാണാതാവുന്നതും നമ്മളല്ലോ !!!

ചാടിയടുത്തു മുന്നില്‍ വന്നവന്‍ ഒറ്റയടിക്കു

അകത്താക്കിടും നമ്മിലോരോരുത്തരേയും , സ്നേഹിതരെ !!!!

അയ്യയ്യോ അയ്യയ്യോ കരഞ്ഞുകൊണ്ടെല്ലാരും

അങ്ങോട്ടുമിങ്ങോട്ടും ഓടിയ നേരം

ആരോരുമറിയാതെ കീശയിലാക്കിയവന്‍

ആ ചെമ്പൂവിന്‍ നിറമുള്ള മമ്പഴത്തെ.

ഓടുന്ന നേരം, അവന്‍ തിരിഞ്ഞൊന്നു നോക്കി കൊഞ്ഞനം കുത്തി

ആ കൊമ്പിലിരിക്കുമൊരു , പാവം കാക്കക്കറുമ്പിയെ ..!!!

അവള്‍ക്കായ് ഒരു പ്രണയദിനം.......


അകലെയിരുന്നു എന്‍ ആത്മാവിലനുരാഗമുണര്‍ത്തുന്നതും നീയ്

ആഴങ്ങളില്‍ എന്നും അഴകായ് ഉദിക്കുന്നതും നീയ്

എന്നുമെന്‍ നിദ്രയില്‍ സ്വപ്നങ്ങളായതും നീയ്

എന്നുമെന്‍ ജീവനില്‍ തീരാ മോഹങ്ങളായതും നീയ്

ഏകാന്തതയില്‍ എന്‍ നിഴലായതും നീയ്

മൌനങ്ങളില്‍ എന്‍ മൊഴിയായതും നീയ്

ചിന്തകളിലെന്നും മഴവില്ല് തീര്‍ത്തതും നീയ്

ചുണ്ടുകളിലെന്നും എന്‍ മധുവായതും നീയ്

മറയത്തു നിന്നു എന്നെ മാറോടണച്ചതും നീയ്

മഴപെയ്തൊരു നാളില്‍ എന്നോടിഴുകി ചേര്‍ന്നതും നീയ്

കണ്ണിമ ചിമ്മിയാല്‍ കണിയാവുന്നതും നീയ്

കാതുകളില്‍ ഞാന്‍ കേല്‍ക്കും ഇമ്പവും നീയ്

സ്പര്‍ശങ്ങളില്‍ ഞാന്‍ അറിയുന്ന്തും നീയ്

ഉമിനീരിലോരോ കണികകളിലും നീയ്

ശോകങ്ങളില്‍ എന്‍ നൊമ്പരവും നീയ്

കോപങ്ങളില്‍ എന്‍ ഇരയായതും നീയ്

പ്രേമത്തിന്‍ എന്‍ ഭാജനവും നീയ്

കാണാദൂരത്തെന്‍ കാമുകിയായ് നീയ്

കാലങ്ങളോളം എന്‍ പ്രണയിനിയായ് നീയ്

കാത്തുസൂക്ഷിക്കുന്നു എന്‍ മാനസങ്ങളില്‍ നിന്‍

പ്രണയവും വിശ്വാസവും അന്നും ഇന്നും എന്നുമെന്നും

Tuesday, February 7, 2012

സുഹൃത്തിനു,സ്നേഹത്തോടെ....


ഒരു പൂവിന്‍ രണ്ടിതളായ് നാം

ഒരു കുഞ്ഞു നാളില്‍ കൂട്ടായിരുന്നതല്ലേ

ശിശിരവും പിന്നെ കൌമാരവും

നാം ഒരുമിച്ചു തീര്‍ത്തതല്ലേ.....

അമ്പലമുറ്റത്തെ ആല്‍ത്തറയും

ആവണി കൊമ്പിലെ ഊഞ്ഞാലയും .

പൊയ് പോയ് മറഞ്ഞു ആ നാളുകളൊക്കെയും

ഒരുമിച്ചു ഒരു ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു നാം

ജീവിത പാഠങ്ങള്‍ എത്രയോ വട്ടം ഉരുവിട്ടു

പിന്നെയുമൊരിക്കല്‍ ഒന്നാമതാകാനും മത്സരിച്ചു നാം

ഒരുമിച്ചു തന്നെ നാം പടിയിറങ്ങുമ്പോള്‍ കൂട്ടായിരുന്നതു

നിഷ്കളങ്കമാം സൗഹൃതം മാത്രമെ

പണ്ടു പഠിച്ചൊരു ജീവിത പാഠങ്ങള്‍ ചികഞ്ഞു നാം

പിന്നെ രണ്ട് വഴികളിലൂടെ യാത്രയായെങ്കിലും

കൈവിട്ട് പോകാതെ കാത്തു സൂക്ഷിച്ചു നാം

ആ നിസ്വാര്‍തമാം സൗഹൃതമത്രെയും

ദൂരങ്ങളിലെങ്കിലും നാം പങ്കിട്ടു നമ്മുടെ

ജീവിതങ്ങളിലെ കയ്പ്പും മധുരവും

കണ്ടുമുട്ടീടുന്ന ഇടവേളകളൊക്കെ നാം

ആഘോഷിച്ചു സ്വപ്ന സമാനമാം

പല നാളില്‍ നാം തമ്മില്‍ ചെയ്തൊരു യാത്രകല്‍

പല ദിക്കില്‍ നാം കണ്ടൊരു കാഴ്ചകള്‍

ഒരു മഞ്ഞു കാലത്തിന്‍ സ്മരണപോല്‍

ഉള്ളിന്റെ ഉള്ളില്‍ മരവിപ്പു തീര്‍ക്കുന്നു

കാലാന്തരങ്ങളില്‍ കൂടുന്നു ദൂരങ്ങള്‍ നമുക്കിടയിലെങ്കിലും

അതിനപ്പുറം കൂടുന്നു ഈ സൗഹൃതത്തിന്‍ ആഴവും

കാഴ്ചകള്‍ക്കപ്പുറം നാം തമ്മില്‍ ഇന്നും

മത്സരിക്കുകയല്ലോ നിസ്വാ‍ര്‍ത്ഥ സൗഹൃതത്തിനായ്.

Saturday, December 31, 2011

മഞ്ഞും മഴയും മരുഭൂമിയും .......


വന്നൊരാ ദിനവും ഈ മണലാരണ്യാങ്ങളെ

മഞ്ഞിന്‍ പുതപ്പില്‍ മൂടുമൊരു മഞ്ഞുകാലവും

വന്നൊരാ പകലും ഈ മരുഭൂമിയില്‍

ചാറ്റല്‍ മഴതന്‍ മഴക്കാലവും

ഇന്നില്ലിവിടെ ഒരു വേനല്‍ ചൂടിന്‍ ആസുരതയും

മണല്‍ കാറ്റിന്‍ തീവ്രതയും

ഇന്നില്ലിവിടെ ഈ കൊന്‍ക്രീറ്റ് കൂടുകളില്‍ ശീതികരണിതന്‍ മുരള്‍ച്ചയും

അലസമാം നീണ്ട പകലുകളും

ഇന്നിവിടെ കുളിര്‍ കാറ്റില്‍ നേറ്ത്ത സ്പര്‍ശം മാത്രം

മരവിച്ച തണുപ്പും ചെമ്പിച്ച കമ്പിളിപ്പുതപ്പുകളും

Friday, November 25, 2011


മിഴിയിണയുടെ ചെറു മുനകളില്‍ ഒരു ചെറു നനവുമായ് വന്നവള്‍

അഴകലയുടെ നുര ചിതറുമീ തീരങ്ങളില്‍ ഒരു തിരയായ് വന്നവള്‍

അവനിലോരു ചെറു കവിയുടെ മ്ര്യദു ഭാവമുണര്‍ത്തി-

ഇനിയുമൊരു മറു തിരയുമായ് അലസമായ് അകലുകയായ്.

ആദ്യമായ് കണ്ട രാവുകളിലെങ്ങോ

ഒടുവിലായ് കണ്ട വേളകളിലെങ്ങോ

എത്രയോ ജന്മങ്ങള്‍ ഇനിയെന്നു മെന്നൊ

എത്രയോ മോഹങ്ങള്‍ ഇനിയെന്നു മെന്നൊ

ഇനിയുമൊരായിരം ജന്മങ്ങളെങ്കിലും മറയില്ല മായില്ല ഓര്‍മ്മകളൊന്നും

സായന്തനങ്ങളില്‍ , പകലിന്‍ മധുരം നുണങ്ങതും

വേനലില്‍ ചൂടത്തു , മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തതും

മഞ്ഞിന്‍ മടിയില്‍ നോവിന്‍ സ്വപ്നങ്ങള്‍ നെയ്തതും.

Wednesday, October 5, 2011

“ഒ”രു കവിതഒറ്റയ്ക്കൊരു തുരുത്തില്‍ ഒത്തൊരുത്തന്‍

ഓരോന്നും ഓര്‍ത്തിരിക്കും ഒരു നാളില്‍,

ഓര്‍മ്മകളിലെന്നൊ ഒരു ഓണ നാളില്‍

ഒരു ഓണപ്പൂക്കളം ഓടിയെത്തി.

ഓട്ടു വിളക്കിന്റെ ഒരിറ്റു വെളിച്ചത്തില്‍

ഒന്നങ്ങു കണ്ടവന്‍ ഒരു ഓമനപെണ്ണിനെ.

ഓരത്തുനിന്നവന്‍ കണ്‍നിറയെ കണ്ടവന്‍

ഓറഞ്ചിന്‍ കസവുള്ള പട്ടു പാവാട പെണ്ണിനെ.

ഓടിയടുത്തൊരു കിന്നാരം ഓതുവാന്‍

ഒന്നിനുമല്ലാതവന്‍ കാത്തിരുന്നു.

ഒളികണ്ണിട്ടവള്‍, ഒന്നിട നോക്കിയവള്‍,

ഒരു ചെറു പുഞ്ചിരി കവിളിലൊതുക്കി

ഓമനപൈങ്കിളി പോല്‍ ഓടി നടന്നു.

ഒന്നും പറയാതവന്‍, ഒന്നും ഉരിയാടാതവള്‍,

ഓരോരോ ദിക്കിലേക്കന്നവര്‍ ഓടിമറഞ്ഞു.

ഒറ്റയ്ക്കാതുരുത്തില്‍ അവന്‍ ഓരോരോ ദിനവും

ഓരോന്നുമിങ്ങനെ ഓര്‍ത്തെടുത്തു.

ഓര്‍മ്മകളിലാരോ ഒരു ഒളിയമ്പെയ്തപ്പോള്‍

ഓര്‍മ്മയും ഒരു നാളില്‍ ഓണനിലാവായ്.

Friday, September 30, 2011

മറ്റൊരു അമ്മയ്ക്കായ്......


ഇന്നു ഞാന്‍ ഏറെ സന്തുഷ്ടനാണ് അമ്മെ

എന്തെന്നാല്‍ ഇന്നു എന്നരികിലുണ്ട് നിന്‍ സ്നേഹം

പെറ്റമ്മയെപോലെ ഇന്നു നീയ് എന്നോടു ചൊല്ലുന്ന വാക്കുകള്‍

സ്നേഹത്തിന്‍ ചായക്കൂട്ടുകള്‍ തീര്‍ക്കുന്നു എന്നുള്ളില്‍

ഇത്രെയും നാള്‍ ഞാന്‍ കാത്തിരുന്നതു നിന്‍ സ്നേഹവായ്പിനു വേണ്ടിയോ?

അനുഭവിച്ചു നീ ഒരുപാടു ക്ലേശങ്ങളീ ജീവിതത്തില്‍

അറിയുന്നു ഞാന്‍ ഇന്നതെല്ലാം എന്‍ മാത്യത്വമേ

തുള്ളിചാടികളിക്കും പ്രായത്തില്‍ നിന്‍ വലതു കാലിനേറ്റ ക്ഷതവും

സ്നേഹിചു കൊതിതീരാത്തൊരു ജീവിത മദ്ധ്യത്തില്‍ നീയ് തനിച്ചാകപെട്ടതും

ഇന്നീ ജീവിതമത്രയും നീ മനസ്സിലൊളിപ്പിച്ച വേദനകളെത്രയൊ?

തു ദൈവത്തിന്‍ ക്രൂരതയൊ അതൊ ശാപമോ ..??

അലിയുന്നു എന്‍ മനം ഇന്നു നിന്‍ ആര്‍ദ്ര നയനങള്‍ കാണുന്നനേരം

എങ്കിലും നിനക്കു കൂട്ടായി ഒരു പുല്‍ക്കൊടിയെ തന്നില്ലെയോ..

ആ പുല്‍ക്കൊടിയിലൂടെ ഇന്നൊരു മഞ്ഞുതുള്ളിയായ്

ഞാന്‍ നിന്‍ മകനായി പിറക്കുമ്പോള്‍ ഇതൊരു ശാപമോക്ഷമോ..?

അനന്തമാം ദുഖങ്ങളനുഭവിച്ച നിന്‍ ഹ്യദയത്തില്‍

ഒരായിരം സ്വപ്നങ്ങള്‍ നിനക്കായുണ്ടായിരുന്നില്ലയോ

എന്നാല്‍ ഇനിയുള്ള ജീവിത വീഥിയില്‍ ഞാനുണ്ട് നിന്‍ ചാരെ

നമുക്കൊന്നിച്ചു പൂവണിയിക്കാം ആ സ്വപ്നങ്ങളൊക്കെയും..