Tuesday, February 14, 2012

മാമ്പഴവും ഒരു കുട്ടിക്കാലവും


മുറ്റത്തെ മാഞ്ചോട്ടില്‍ പഴുത്തൊരു മാമ്പഴം വീണ നേരം

കുട്ടികളൊക്കെയും കൂട്ടമായ് ചെന്നതിന്‍ ചോട്ടിലായി

കൊതിയോടെ തിന്നുവാന്‍ ഓടിച്ചെന്നവര്‍ കണ്ടതോ ?

മണ്ണോടു മുട്ടാതെ കരിയിലക്കിടയിലായ് നല്ലൊരു മാമ്പഴത്തെ.

കൂട്ടത്തില്‍ വികൃതിയും നോട്ടത്തില്‍ കുസൃതിയും ചേര്‍ന്നൊരു പൈതലോ

കൂട്ടരോടായി പറഞ്ഞൊരു വാക്കുകള്‍

വേണ്ടായെ വേണ്ടായെ എനിക്കിതു വേണ്ടായെ

മാമ്പഴമല്ലിതു, വിഷകായിതു സോതരേ !!!

ചൂണ്ടുന്നു അവനാ കൊച്ചു കൈവിരല്‍ , ദൂരെയാ മാവിന്‍ കൊമ്പിലായ്

കണ്ടില്ലേ കൂട്ടരെ ഒരു വിഷ സര്‍പ്പമൊന്നു കോപിച്ചിരിക്കുന്നെ.

കുട്ടിപട്ടാളം ഓടിയടുത്തു ഒന്നങ്ങു കാണുവാന്‍

ആ കോപിഷ്ടനാം സര്‍പ്പ കുമാരനെ

ചൊല്ലിയാ പൈതല്‍ , സൂക്ഷിച്ചു നോക്കൂ കൂട്ടുകാരെ

മറഞ്ഞിരിപ്പൂ അവന്‍ , ആ ചാഞ്ഞു കിടക്കും കൊമ്പിലിതാ..

ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ല

കാണാനായ് കാത്തിരുന്നാല്‍ , കാണാതാവുന്നതും നമ്മളല്ലോ !!!

ചാടിയടുത്തു മുന്നില്‍ വന്നവന്‍ ഒറ്റയടിക്കു

അകത്താക്കിടും നമ്മിലോരോരുത്തരേയും , സ്നേഹിതരെ !!!!

അയ്യയ്യോ അയ്യയ്യോ കരഞ്ഞുകൊണ്ടെല്ലാരും

അങ്ങോട്ടുമിങ്ങോട്ടും ഓടിയ നേരം

ആരോരുമറിയാതെ കീശയിലാക്കിയവന്‍

ആ ചെമ്പൂവിന്‍ നിറമുള്ള മമ്പഴത്തെ.

ഓടുന്ന നേരം, അവന്‍ തിരിഞ്ഞൊന്നു നോക്കി കൊഞ്ഞനം കുത്തി

ആ കൊമ്പിലിരിക്കുമൊരു , പാവം കാക്കക്കറുമ്പിയെ ..!!!

അവള്‍ക്കായ് ഒരു പ്രണയദിനം.......


അകലെയിരുന്നു എന്‍ ആത്മാവിലനുരാഗമുണര്‍ത്തുന്നതും നീയ്

ആഴങ്ങളില്‍ എന്നും അഴകായ് ഉദിക്കുന്നതും നീയ്

എന്നുമെന്‍ നിദ്രയില്‍ സ്വപ്നങ്ങളായതും നീയ്

എന്നുമെന്‍ ജീവനില്‍ തീരാ മോഹങ്ങളായതും നീയ്

ഏകാന്തതയില്‍ എന്‍ നിഴലായതും നീയ്

മൌനങ്ങളില്‍ എന്‍ മൊഴിയായതും നീയ്

ചിന്തകളിലെന്നും മഴവില്ല് തീര്‍ത്തതും നീയ്

ചുണ്ടുകളിലെന്നും എന്‍ മധുവായതും നീയ്

മറയത്തു നിന്നു എന്നെ മാറോടണച്ചതും നീയ്

മഴപെയ്തൊരു നാളില്‍ എന്നോടിഴുകി ചേര്‍ന്നതും നീയ്

കണ്ണിമ ചിമ്മിയാല്‍ കണിയാവുന്നതും നീയ്

കാതുകളില്‍ ഞാന്‍ കേല്‍ക്കും ഇമ്പവും നീയ്

സ്പര്‍ശങ്ങളില്‍ ഞാന്‍ അറിയുന്ന്തും നീയ്

ഉമിനീരിലോരോ കണികകളിലും നീയ്

ശോകങ്ങളില്‍ എന്‍ നൊമ്പരവും നീയ്

കോപങ്ങളില്‍ എന്‍ ഇരയായതും നീയ്

പ്രേമത്തിന്‍ എന്‍ ഭാജനവും നീയ്

കാണാദൂരത്തെന്‍ കാമുകിയായ് നീയ്

കാലങ്ങളോളം എന്‍ പ്രണയിനിയായ് നീയ്

കാത്തുസൂക്ഷിക്കുന്നു എന്‍ മാനസങ്ങളില്‍ നിന്‍

പ്രണയവും വിശ്വാസവും അന്നും ഇന്നും എന്നുമെന്നും

Tuesday, February 7, 2012

സുഹൃത്തിനു,സ്നേഹത്തോടെ....


ഒരു പൂവിന്‍ രണ്ടിതളായ് നാം

ഒരു കുഞ്ഞു നാളില്‍ കൂട്ടായിരുന്നതല്ലേ

ശിശിരവും പിന്നെ കൌമാരവും

നാം ഒരുമിച്ചു തീര്‍ത്തതല്ലേ.....

അമ്പലമുറ്റത്തെ ആല്‍ത്തറയും

ആവണി കൊമ്പിലെ ഊഞ്ഞാലയും .

പൊയ് പോയ് മറഞ്ഞു ആ നാളുകളൊക്കെയും

ഒരുമിച്ചു ഒരു ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു നാം

ജീവിത പാഠങ്ങള്‍ എത്രയോ വട്ടം ഉരുവിട്ടു

പിന്നെയുമൊരിക്കല്‍ ഒന്നാമതാകാനും മത്സരിച്ചു നാം

ഒരുമിച്ചു തന്നെ നാം പടിയിറങ്ങുമ്പോള്‍ കൂട്ടായിരുന്നതു

നിഷ്കളങ്കമാം സൗഹൃതം മാത്രമെ

പണ്ടു പഠിച്ചൊരു ജീവിത പാഠങ്ങള്‍ ചികഞ്ഞു നാം

പിന്നെ രണ്ട് വഴികളിലൂടെ യാത്രയായെങ്കിലും

കൈവിട്ട് പോകാതെ കാത്തു സൂക്ഷിച്ചു നാം

ആ നിസ്വാര്‍തമാം സൗഹൃതമത്രെയും

ദൂരങ്ങളിലെങ്കിലും നാം പങ്കിട്ടു നമ്മുടെ

ജീവിതങ്ങളിലെ കയ്പ്പും മധുരവും

കണ്ടുമുട്ടീടുന്ന ഇടവേളകളൊക്കെ നാം

ആഘോഷിച്ചു സ്വപ്ന സമാനമാം

പല നാളില്‍ നാം തമ്മില്‍ ചെയ്തൊരു യാത്രകല്‍

പല ദിക്കില്‍ നാം കണ്ടൊരു കാഴ്ചകള്‍

ഒരു മഞ്ഞു കാലത്തിന്‍ സ്മരണപോല്‍

ഉള്ളിന്റെ ഉള്ളില്‍ മരവിപ്പു തീര്‍ക്കുന്നു

കാലാന്തരങ്ങളില്‍ കൂടുന്നു ദൂരങ്ങള്‍ നമുക്കിടയിലെങ്കിലും

അതിനപ്പുറം കൂടുന്നു ഈ സൗഹൃതത്തിന്‍ ആഴവും

കാഴ്ചകള്‍ക്കപ്പുറം നാം തമ്മില്‍ ഇന്നും

മത്സരിക്കുകയല്ലോ നിസ്വാ‍ര്‍ത്ഥ സൗഹൃതത്തിനായ്.