
ഒരു പൂവിന് രണ്ടിതളായ് നാം
ഒരു കുഞ്ഞു നാളില്‍ കൂട്ടായിരുന്നതല്ലേ
ശിശിരവും പിന്നെ കൌമാരവും
നാം ഒരുമിച്ചു തീര്‍ത്തതല്ലേ.....
അമ്പലമുറ്റത്തെ ആല്‍ത്തറയും
ആവണി കൊമ്പിലെ ഊഞ്ഞാലയും ….
പൊയ് പോയ് മറഞ്ഞു ആ നാളുകളൊക്കെയും
ഒരുമിച്ചു ഒരു ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു നാം
ജീവിത പാഠങ്ങള്‍ എത്രയോ വട്ടം ഉരുവിട്ടു
പിന്നെയുമൊരിക്കല്‍ ഒന്നാമതാകാനും മത്സരിച്ചു നാം
ഒരുമിച്ചു തന്നെ നാം പടിയിറങ്ങുമ്പോള്‍ കൂട്ടായിരുന്നതു
നിഷ്കളങ്കമാം സൗഹൃതം മാത്രമെ
പണ്ടു പഠിച്ചൊരു ജീവിത പാഠങ്ങള്‍ ചികഞ്ഞു നാം
പിന്നെ രണ്ട് വഴികളിലൂടെ യാത്രയായെങ്കിലും
കൈവിട്ട് പോകാതെ കാത്തു സൂക്ഷിച്ചു നാം
ആ നിസ്വാര്തമാം സൗഹൃതമത്രെയും
ദൂരങ്ങളിലെങ്കിലും നാം പങ്കിട്ടു നമ്മുടെ
ജീവിതങ്ങളിലെ കയ്പ്പും മധുരവും
കണ്ടുമുട്ടീടുന്ന ഇടവേളകളൊക്കെ നാം
ആഘോഷിച്ചു സ്വപ്ന സമാനമാം…
പല നാളില്‍ നാം തമ്മില്‍ ചെയ്തൊരു യാത്രകല്‍
പല ദിക്കില്‍ നാം കണ്ടൊരു കാഴ്ചകള്‍
ഒരു മഞ്ഞു കാലത്തിന് സ്മരണപോല്‍
ഉള്ളിന്റെ ഉള്ളില്‍ മരവിപ്പു തീര്‍ക്കുന്നു
കാലാന്തരങ്ങളില്‍ കൂടുന്നു ദൂരങ്ങള്‍ നമുക്കിടയിലെങ്കിലും
അതിനപ്പുറം കൂടുന്നു ഈ സൗഹൃതത്തിന് ആഴവും
കാഴ്ചകള്‍ക്കപ്പുറം നാം തമ്മില്‍ ഇന്നും
nannayitund ........
ReplyDeleteorupaadu nandi mashe....
Deleteനിസ്വാര്‍ത്ഥ സൌഹൃദത്തിന്റെ തിളക്കം വരികളിലുണ്ട്.
ReplyDelete