
ലോകത്തിലെവിടെ ചെന്നാലും ഒരു മലയാളിയെ കാണാം , എന്തിനു നമ്മുടെ നീല്‍ ആംസ്റ്റ്രോങ് ചന്ദ്രനില്‍ ചെന്നപ്പൊല്‍ അവിടെ മലയാളിയുടെ ചായ ക്കട കണ്ടുത്രെ. അതാണു മലയാളി. ഞാന്‍ ഇത്രയും പറഞ്ഞതു മലയാളിയുടെ മഹത്വം പറയാന്‍ വെണ്ടി മാത്രല്ല കേട്ടൊ.
ഇതുപോലെ തന്നെ വെറൊരു ചൊല്ലുണ്ട് , കേരളത്തിലെ ഏതൊരു പോലീസ് കേസ് എടുത്തു നോക്കിയാലും അതിലൊരു ആലുവാക്കാരന് ഉണ്ടാകും എന്ന്.
ഇവിടെ ഞാന്‍ ആദ്യം പറഞത് മലയളിക്കു അഭിമാനമാണെങ്കില്‍ രണ്ടാമതു പറഞ്ഞതു ആലുവാക്കാര്‍ക്ക് അപമാനമാണു. അതുകൊണ്ട് തന്നെയാവണം വീടെവിടെയാ എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ കൊച്ഛിയിലാന്ണു എന്നു പറയേണ്ടിവരുന്നതും. കൊചിയില്‍ എവിടെയണ്ന്നു വീണ്ടും ചോദിച്ഛാല്‍ മാത്രം സ്വരം താഴ്തി പറയും ആലുവായില്‍.
സത്യത്തില്‍ ഈ ആലുവ ഇത്രയ്ക്ക് …. വലിയ അപകട മേഖല യാണോ. എന്തെ ആലുവായ്ക്കു ഇങ്ങനെ ഒരു ചീത്തപ്പേരു വന്നേ?? ഒരു ആലുവാ ക്കാരന് എന്ന നിലക്കു എന്റെ നാടിനെ ഇങനെ ഒകെ വിലയിരുത്തി കാണുന്നപൊല് അതിലെ സത്യാവസ്ത അറിയെണ്ടതു അതെന്റെ കൂടെ കടമയല്ലെ.
നാലു വയസ്സുകാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ഛുവച്ഛ 13 വയസ്സു കാരന് ആലുവാക്കാരനല്ലായിരുന്നു.കുമളിക്കടുത്തു മേപ്പാറ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അഞ്ചു വയസ്സുകാരിയെ വാല്മാക്രിയെയും മീനിനെയും കാണിച്ചു തരാമെന്നു പരഞ്ഞു കുളത്തില്‍ തള്ളിയിട്ടു കൊന്ന നാലാം ക്ലാസ്സുകാരന് നെടുങ്കണ്ടം സ്വദേശി.നീലചിത്രങ്ങളില്‍ നിന്നു ലഭിച്ച അറിവ് സ്വന്തം അമ്മയില്‍ പരീക്ഷിക്കാന്‍ ശ്രമിച്ച അഞ്ചാം ക്ലാസ്സുകാരന് കോട്ടയം സ്വദേശി. കോഴിക്കോട് എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരായ കൂട്ടുക്കാര്, മലപ്പുറം ജില്ലില്‍ .ഒന്‍പതാം ക്ലാസ്സ് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൂടെ പടിച്ച കൂട്ടുകാര്‍, കോലഞ്ചേരിക്കടുത്തു 13 വയസ്സു കാരിയെ പീഡിപ്പിച്ച അയല്‍വാസിയായ എട്ടാം ക്ലാസ്സുകാരന്,ഇടുക്കിയില്‍ ചാമ്പക്ക നല്‍കാമെന്നു പറഞ്ഞു മൂന്നു വയസ്സു കാരിയെ പീഡിപ്പിച്ച അയല്‍ക്കാരനായ എട്ടാം ക്ലാസ്സുകാരന്, ഇവരാരും ആലുവാക്കാരായിരുന്നില്ലാ… സ്ത്രീപീഢന കേസിലെ സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന് , ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഡിപ്പിച്ച തൃശ്ശൂരില്‍ മെയില്‍ നേഴ്സ്, തീവണ്ടി യാത്രക്കിടെ സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ച്ചാമി, ഇടുക്കിയില്‍ തങ്ങളുടെ പ്രണയ വിവരം പുറത്തറിയുന്നത് ഭയന്ന് പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയ സംഭവത്തിലെ മൂത്ത സഹോദരിയും കാമുകനും , കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അറെസ്റ്റിലായ വയനാട് സ്വദേശിനിയായ പെണ്‍കുട്ടി, തൃശ്ശൂരില്‍ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ പെണ്‍കുട്ടികള്‍ കുളിക്കുന്ന രംഗങ്ങള്‍ പകറ്ത്തിയ അധ്യാപകന് , ഈ കേസുകളിലൊന്നും ഒരു ആലുവാക്ക്ാരന്റെ പേരു പ്രതി പട്ടികയില്‍ ഉണ്ടായി കേട്ടിട്ടില്ല്.
ശബരീനാഥ് നടത്തിയ ടോട്ടല്‍ ഫോര്‍ യു സാമ്പത്തികത്തട്ടിപ്പ് കേസ്, വര്‍ക്കല ശിവപ്രസാദിന്റെ കൊലപാതകം, പത്തനംതിട്ടയിലെ വാസുക്കുട്ടി കൊലപാതകം, ചെങ്ങന്നൂരിലെ കാരണവര്‍ വധക്കേസ്, ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് വാഗ്ദാനം നല്കി ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ , കോഴിക്കോട് സംഗീത ആല്‍ബങ്ങളുടെ മറവില്‍ പെണ് വാണിഭം ,മലപ്പുറം പ്രതിയുടെ വെടിയേറ്റ് മരിച്ച കാളികാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്. മലപ്പുറത്തെ കുറ്റിപ്പുറത്തും വണ്ടൂരിലും ഉണ്ടായ വിഷക്കള്ള് ദുരന്തം, മാവേലിക്കരയില്‍ കോളിളക്കം സൃഷ്ടിച്ച ചെറിയനാട് തുരുത്തി ഭാസ്കര കാരണവര്‍ വധക്കേസ്, പുത്തൂര്‍ ഷീല വധ കേസ്, ആറ്റിങ്ങല്‍ വിവാദമായ വിദേശ വ്യവസായി സലിമിന്റെ കൊലപാതകം, ഈ കേസുകളിലൊന്നും ഒരു ആലുവാക്കാരന് പോലീസ്റ്റേഷന് കയറിയിറങ്ങിയതായി അറിവില്ല്ല.
കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്. ഉദ്ദേശം രണ്ടേകാല്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ അതായത് മഹാശിലായുഗം കാലം മുതല്‍ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് കരുതാനാവശ്യമായ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവ്, പോര്‍ട്ടുഗീസ്, ഡച്ചുകാര്‍ , ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം ചരിത്ര പ്രസിദ്ധമായ ആലുവാപുഴയില് ആകൃഷ്ടരായിരുന്നു. ആലുവായുടെ പ്രസിദ്ധി പുറം നാടുകളില്‍ വ്യാപിപ്പിച്ചത് ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ്. ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന അപരനാമം നേടിയതും അങ്ങനെയാണ്.. ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആല് മരത്തില്‍ നിന്നാണ് പേര് വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആല് വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു.
ആരാധ്യനായ ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവായില്‍ ചെലവഴിച്ചിരുന്നു. 1924-ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര് വ്വമത സമ്മേളനം വിളിച്ചുകൂട്ടി.
1925-ലെ മഹാത്മാഗാന്ധിയുടെ ആലുവാ സന്ദര്‍ശനം അവിസ്മരണീയമായ ചരിത്രസംഭവമാണ്. ആലുവ മുനിസിപ്പാലിറ്റിയും, യു.സി കോളേജും, സംസ്കൃത പാഠശാലയും നല്കിയ സ്വീകരണത്തില്‍ അദ്ദേഹം പങ്കെടുത്തു. കേരളത്തിലെ പഴക്കം ചെന്ന സെമിനാരികളിലൊന്നായ വരാപ്പുഴ സെമിനാരി 1933-ല്‍ മാറ്റി സ്ഥാപിച്ചതാണ് സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി. ബ്രിട്ടീഷുകാർ കേരളത്തിൽ സ്ഥാപിച്ച വിദ്യാലയങ്ങളിൽ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ക്രൈസ്തവ മഹിളാലയം പ്രശസ്തമാണ്.
ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതല്‍ ബസ്സ് സറ്വീസുകള് ഉള്ളത് ആലുവയ്ക്കും കൊച്ചിയ്ക്കും ഇടയ്ക്കാണ്. ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാറ്ഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയില്‍ മാറ്ഗ്ഗവും റോഡ് മാറ്ഗ്ഗവും കടല്മാറ്ഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു .
ചെങ്ങനാട്ടെവട്യാ മാഷേ വീട്? (ഞാനൊരു കുന്നുകരക്കാരനാണ്) - bnair66@yahoo.com
ReplyDeleteപഴയ ചിത്ര സിനിമാ കോട്ടക അറിയില്ലേ.... അതിനടുത്താ മഷെ...
ReplyDelete