
മുറ്റത്തെ മാഞ്ചോട്ടില്‍ പഴുത്തൊരു മാമ്പഴം വീണ നേരം
കുട്ടികളൊക്കെയും കൂട്ടമായ് ചെന്നതിന് ചോട്ടിലായി
കൊതിയോടെ തിന്നുവാന്‍ ഓടിച്ചെന്നവര്‍ കണ്ടതോ ?
മണ്ണോടു മുട്ടാതെ കരിയിലക്കിടയിലായ് നല്ലൊരു മാമ്പഴത്തെ.
കൂട്ടത്തില്‍ വികൃതിയും നോട്ടത്തില്‍ കുസൃതിയും ചേര്‍ന്നൊരു പൈതലോ
കൂട്ടരോടായി പറഞ്ഞൊരു വാക്കുകള്‍
വേണ്ടായെ വേണ്ടായെ എനിക്കിതു വേണ്ടായെ
മാമ്പഴമല്ലിതു, വിഷകായിതു സോതരേ !!!
ചൂണ്ടുന്നു അവനാ കൊച്ചു കൈവിരല്‍ , ദൂരെയാ മാവിന് കൊമ്പിലായ്
കണ്ടില്ലേ കൂട്ടരെ ഒരു വിഷ സര്പ്പമൊന്നു കോപിച്ചിരിക്കുന്നെ.
കുട്ടിപട്ടാളം ഓടിയടുത്തു ഒന്നങ്ങു കാണുവാന്‍
ആ കോപിഷ്ടനാം സര്‍പ്പ കുമാരനെ
ചൊല്ലിയാ പൈതല്‍ , സൂക്ഷിച്ചു നോക്കൂ കൂട്ടുകാരെ
മറഞ്ഞിരിപ്പൂ അവന് , ആ ചാഞ്ഞു കിടക്കും കൊമ്പിലിതാ..
ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ല
കാണാനായ് കാത്തിരുന്നാല്‍ , കാണാതാവുന്നതും നമ്മളല്ലോ !!!
ചാടിയടുത്തു മുന്നില്‍ വന്നവന് ഒറ്റയടിക്കു
അകത്താക്കിടും നമ്മിലോരോരുത്തരേയും , സ്നേഹിതരെ !!!!
അയ്യയ്യോ അയ്യയ്യോ കരഞ്ഞുകൊണ്ടെല്ലാരും
അങ്ങോട്ടുമിങ്ങോട്ടും ഓടിയ നേരം
ആരോരുമറിയാതെ കീശയിലാക്കിയവന്
ആ ചെമ്പൂവിന്‍ നിറമുള്ള മമ്പഴത്തെ.
ഓടുന്ന നേരം, അവന് തിരിഞ്ഞൊന്നു നോക്കി കൊഞ്ഞനം കുത്തി
ആ കൊമ്പിലിരിക്കുമൊരു , പാവം കാക്കക്കറുമ്പിയെ ..!!!