Tuesday, September 20, 2011

ഇറോം ഷര്‍മിള....


ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോപത്തിനു നമ്മളെല്ലാവരും സാക്ഷികളായി. അന്നാ ഹസാരെ കോടികളുടെ കണക്കുകള്‍ നിരത്തിയതും രാജ്യത്തെ എല്ലാ നല്ലവരായ ജനങ്ങളും അതു ഏറ്റുപിടിച്ചതും ഇന്റെനെറ്റിലൂടെ മെയിലിലൂടെ ആ സമരത്തെ വന്‍ വിജയമ്മാക്കിയതും നമ്മള്‍ കണ്ടു. പക്ഷെ അതേ രാജ്യത്തു തന്നെ പതിന്നൊന്നു വര്‍ഷത്തോളമായി ഒരു സ്ത്രീ നടത്തുന്ന നിരാഹാര സമരം ആരും അറിഞ്ഞിരുന്നില്ല. മണിപ്പൂ‍രിന്റെ തലസ്ഥാനമായ ഇമ്ഫാലില്‍ ഇറോം ഷര്‍മിള നടത്തുന്ന നിരാഹാര സമരമാണു 11 വര്‍ഷമായി രാജ്യമറിയാതെ പോയത്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് അവരെ വിട്ടയയ്ക്കുകയുമാണ് പതിവ്.മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെയായിരുന്നു അവരുടെ സമരം. കോടികളുടെ കണക്കുകള്‍ നിരത്താനില്ലാത്തതു കൊണ്ടാണൊ ഇവരുടെ സമരം ഇങ്ങനെ നീണ്ടു പോകുന്നത്. ഈ ഒരു സമരം അവസാനിപ്പിക്കാന്‍ അന്നാ ഹസാരെയ്കും മറ്റും എന്താണു ചെയ്യാന്‍ കഴിയുക?? ഇന്ത്യയെ ലോകത്തിലെ No.1 രാജ്യമാക്കാനുള്ള ശ്രെമങ്ങള്‍ നടത്തുന്നതിനിടയില്‍ ഇങ്ങനെയുള്ള ചില ഷാര്‍മിളമാരെ നമുക്കു അവഗണിക്കാന്‍ കഴിയുമൊ????

0 comments:

Post a Comment

എന്നാ പിന്നെ ഒരഭിപ്രായം പറയാം......